ചൈനയില്‍ വന്‍ മണ്ണിടിച്ചില്‍: 47 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി, 200-ലധികം പേരെ ഒഴിപ്പിച്ചു

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയുടെ വിദൂരവും പര്‍വതപ്രദേശവുമായ യുനാനില്‍ തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ നാല്‍പ്പത്തിയേഴ് പേര്‍ മണ്ണിനടിയിലായതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുനാന്‍ പ്രവിശ്യയിലെ ഷെന്‍സിയോങ് കൗണ്ടിയില്‍ പുലര്‍ച്ചെ 5:51 നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

18 ഓളം വീടുകള്‍ മണ്ണിനടിയിലായതായും 200-ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തരമായി ഒഴിപ്പിച്ചതായും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി അറിയിച്ചു.

More Stories from this section

family-dental
witywide