ദിവസങ്ങളായി പെയ്യുന്ന കനത്തമഴ; അരുണാചലിൽ വൻ മണ്ണിടിച്ചിൽ

അരുണാചൽ പ്രദേശിലെ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ചൈനയോട് ചേർന്നുള്ള അതിർത്തി ജില്ലയായ ദിബാംഗ് താഴ്‌വരയുമായുള്ള റോഡ് ബന്ധം തകർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ദേശീയ പാത-33-ൽ ഹുൻലിക്കും അനിനിക്കും ഇടയിൽ ജില്ലയിൽ ഇന്നലെ കനത്ത മണ്ണിടിച്ചിൽ ഉണ്ടായതായി അധികൃതർ അറിയിച്ചു.

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) ഹൈവേയുടെ തകർന്ന ഭാഗങ്ങൾ നന്നാക്കാൻ വിഭവങ്ങൾ സമാഹരിച്ചു തുടങ്ങി. നിലവിൽ ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കൾക്കും ക്ഷാമമില്ല.

More Stories from this section

family-dental
witywide