ഗുവാഹാട്ടി: ഗുവാഹാട്ടിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി-ജി) വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം.
ഉത്തര്‍പ്രദേശ് സ്വദേശിയായ 21 കാരനായ വിദ്യാര്‍ത്ഥിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷത്തെ നാലാമത്തെ വിദ്യാര്‍ത്ഥി മരണമാണിത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെടുന്നുവെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. അതേസമയം, ‘ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിന് ഐഐടിജി സമര്‍പ്പിതമായി തുടരുന്നു,’ എന്ന് ഐഐടി വക്താവ് വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ്. മുമ്പ് ആഗസ്റ്റ് 9 ന് 24 കാരിയായ എംടെക് വിദ്യാര്‍ത്ഥിനിയെയും ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.