കൊൽക്കത്തയിൽ വൻ പ്രതിഷേധം, ഡോക്ടർമാർ മനുഷ്യച്ചങ്ങല തീർത്തു, പൊലീസുകാർക്ക് രാഖികൾ കെട്ടി

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ 31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ ഡോക്ടർമാർ മനുഷ്യച്ചങ്ങല രൂപീകരിച്ച് ഇന്ന് തെരുവിലിറങ്ങി. പശ്ചിമ ബംഗാൾ തലസ്ഥാനത്ത് നിരവധി ആരോഗ്യപ്രവർത്തകർ മനുഷ്യച്ചങ്ങലകൾ രൂപീകരിച്ച് നിരവധി റോഡുകൾ ഉപരോധിച്ചു.

പ്രതിഷേധങ്ങൾക്കിടയിൽ, ക്രമസമാധാനം പാലിച്ച പ്രതിഷേധക്കാരായ ഡോക്ടർമാർ പൊലീസുകാരുടെ കൈത്തണ്ടയിൽ രാഖികൾ കെട്ടുകയും പകരം പൊലീസുകാർ ഡോക്ടർമാർക്ക് മിഠായികൾ വിതരണം ചെയ്യുകയും ചെയ്തു.

ആർജി കാർ മെഡിക്കൽ കോളേജിലെ നിരവധി മുൻ വിദ്യാർത്ഥികളായ നിലവിലെ മുതിർന്ന ഡോക്ടർമാരും പ്രതിഷേധത്തിൽ പങ്കുചേർന്നു. പ്രതിഷേധിച്ചവരിൽ ചിലർ 1960-കളിൽ ബിരുദം നേടിയവരാണ്. പ്ലക്കാർഡുകളുമേന്തി വേഗത്തിലുള്ള നീതി ആവശ്യപ്പെട്ടാണ് ഇവർ മനുഷ്യച്ചങ്ങലയുടെ ഭാഗമായത്.

“ഞാൻ 1964 ബാച്ചിൽ പെട്ടയാളാണ്. ഹോസ്പിറ്റലിൽ സംഭവിച്ചത് ചിന്തിക്കാൻ പോലും പറ്റാതത്താണ്, പ്രതിഷേധിക്കാൻ തെരുവിലിറങ്ങുക എന്നത് ഈ കാലത്തിന്റെ ആവശ്യമാണ്. ഞങ്ങൾക്ക് നീതി വേണം.” ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ, പശ്ചിമ ബംഗാളിൽ ഉടനീളം, പ്രത്യേകിച്ച് സർക്കാർ നടത്തുന്ന ആശുപത്രികളിലെ ആരോഗ്യ സേവനങ്ങളെ ബാധിച്ചു. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ വേഗത്തിൽ ശിക്ഷിക്കണമെന്നും ഇരയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമരത്തിൻ്റെ മുൻനിരയിലുള്ള ജൂനിയർ ഡോക്ടർമാർ സമരം തുടരുകയാണ്.

More Stories from this section

family-dental
witywide