തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും സി എം ആർ എല്ലിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മാസപ്പടിയുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം എൽ എയുമായ മാത്യു കുഴൽനാടന്‍റെ ആവശ്യം. ഇക്കാര്യം മുൻനിർത്തിയുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഫയലിൽ സ്വീകരിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം 14 ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറോട് നിർദ്ദേശിക്കുകയും ചെയ്തു.
mathew kuzhalnadan against cm pinarayi and daughter veena vijayan