മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് പ്രതിനിധിയും ട്രംപിൻ്റെ വിശ്വസ്തനുമായ മാറ്റ് ഗെയ്റ്റ്‌സിനെതിരായ ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നു. ജനപ്രതിനിധിയായിരിക്കെ ഗെയ്റ്റ്സ് ലഹരി ഉപയോഗത്തിനും സെക്സിനുമായി പതിനായിരക്കണക്കിന് ഡോളർ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്.
2017 മുതൽ 2020 വരെ കാലത്ത് ഗെയ്റ്റ്സ് 12 വ്യത്യസ്ത സ്ത്രീകൾക്ക് $90,000 ൽ കൂടുതൽ പണം നൽകി. സെക്സിനും ലഹരിക്കുമായാണ് ഈ പണം നൽകിയത് എന്ന് എത്തിക്സ് കമ്മിറ്റി ആരോപിക്കുന്നു.
2017 ലെ ഒരു പാർട്ടിയിൽ വച്ച് കണ്ടുമുട്ടിയ 17 വയസ്സുള്ള ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിന് ഗെയ്റ്റ്സ് പണം നൽകി, 400 ഡോളർ നൽകിയതിൻ്റെ തെളിവ് റിപ്പോർട്ടിലുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന ആരോപണം ഗെയ്റ്റ്സ് നിഷേധിച്ചു. ഈ ആരോപണം ജസ്റ്റിസ് ഡിപാർട്മെൻ്റ് അന്വേഷിച്ചെങ്കിലും ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്തിയില്ല.
2018 ലെ ബഹാമാസിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് 42 കാരനായ ഗെയ്റ്റ്‌സിന് അനുവദനീയമായ തുകയിൽ കൂടുതൽ സമ്മാനങ്ങൾ ലഭിച്ചതിൻ്റെ തെളിവുകളും കമ്മിറ്റി കണ്ടെത്തി.
താൻ ഒരു അപവാദ പ്രചാരണത്തിൻ്റെ ഇരയാണെന്ന് പറഞ്ഞ മുൻ സഭാംഗം തെറ്റ് ആവർത്തിച്ച് നിഷേധിച്ചു. വിവാദങ്ങൾ മൂലം, യുഎസ് അറ്റോർണി ജനറലായി തനിക്കു ലഭിച്ച സ്ഥാനം ഗെയിറ്റ്സിനു വേണ്ടെന്നു വയ്ക്കേണ്ടി വന്നു. ട്രംപ് അറ്റോർണി ജനറലായി ഗെയ്റ്റ്സിനെ പ3ഖ്യാപിച്ചതിനു പിന്നാലെ കോൺഗ3സ് അംഗത്വവും ഇദ്ദേഹം രാജിവച്ചിരുന്നു. ഇത്രമാത്രം അപവാദങ്ങൾ നേരിടുന്ന വ്യക്തിയായതിനാൽ അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് ഗെയ്റ്റ്സ് തന്നെ പിന്മാറുകയായിരുന്നു.
Matt Gaetz spent tens of thousands of dollars on sex and drugs says ethics committee