ലഹരി, പീഡന വിവാദങ്ങൾ: യുഎസ് അറ്റോർണി ജനറൽ സ്ഥാനത്തു നിന്ന് മാറ്റ് ഗെയ്റ്റ്സ് പിന്മാറി; പാം ബോൻഡി പുതിയ അറ്റോർണി ജനറൽ

വാഷിങ്ടൺ: യുഎസ് അറ്റോർണി ജനറലായി ഡൊണാൾഡ് ട്രംപ് നിർദേശിച്ച മാറ്റ് ഗെയ്റ്റ്സ് പിന്മാറി. ലൈംഗിക ദുരുപയോഗ കേസിലും ലഹരി മരുന്നുകേസിലും ജനപ്രതിനിധിസഭ എത്തിക്സ്കമ്മിറ്റിയുടെ അന്വേഷണം അദ്ദേഹം നേരിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തു വന്നേക്കും എന്ന സാഹചര്യം നിലനിൽക്കെയാണ് പിന്മാറ്റം. ഫ്ലോറിഡയിൽനിന്നുള്ള കോൺഗ്രസ് അംഗമായിരുന്ന ഗെയ്റ്റ്സ്, അറ്റോർണിയായി ട്രംപ് നാമനിർദേശം ചെയ്തതോടെ ജനപ്രതിനിധിസഭ അംഗത്വം രാജിവെച്ചിരുന്നു. തനിക്കെതിരായുള്ള ആരോപണത്തിന്റെ പേരിൽ രണ്ടാം ട്രംപ് സർക്കാരിനുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പിന്മാറുന്നതെന്ന് മാറ്റ് എക്സിൽ പോസ്റ്റ് ഇട്ടു. ഗെയ്റ്റ്സിൻ്റെ ഈ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് ട്രംപും രംഗത്തു വന്നു

ഗെയ്റ്റ്സ് പിന്മാറിയ ഉടൻ തന്നെ പുതിയ അറ്റോർണി ജനറലിനെ ട്രംപ് പ്രഖ്യാപിച്ചു. ഫ്ലോറിഡയിൽ നിന്ന് തന്നെയുള്ള പാം ബോൻഡിയാണ് പുതിയ അറ്റോർണി ജനറൽ.

“ഏകദേശം 20 വർഷമായി പാം ഒരു പ്രോസിക്യൂട്ടറാണ്. അക്രമാസക്തരായ കുറ്റവാളികളോട് അവൾ വളരെ കർശനമായി പെരുമാറുകയും ഫ്ലോറിഡയിലെ കുടുംബങ്ങൾക്ക് സുരക്ഷിതമായി തെരുവുകളിലൂടെ നടക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. ഫ്ലോറിഡയിലെ ആദ്യത്തെ വനിതാ അറ്റോർണി ജനറൽ എന്ന നിലയിൽ, മാരകമായ ലഹരിമരുന്ന് കടത്ത് തടയാനും നമ്മുടെ രാജ്യത്തുടനീളമുള്ള നിരവധി കുടുംബങ്ങളെ നശിപ്പിച്ച ഫെൻ്റനൈൽ ഓവർഡോസ് മരണങ്ങളുടെ ദുരന്തം കുറയ്ക്കാനും അവർ പ്രവർത്തിച്ചു. എൻ്റെ ആദ്യ ടേമിൽ ഒപിയോയിഡ് ആൻഡ് ഡ്രഗ് അബ്യൂസ് കമ്മീഷനിൽ അവർ സേവനം അനുഷ്ടിച്ചിരുന്നു – ട്രൂത്ത് സോഷ്യൽ എന്ന ചാനലിൽ നടത്തിയ പ്രസ്താവനയിൽ ട്രംപ് അറിയിച്ചു.

. വ്യാഴാഴ്ച ക്യാപിറ്റോളിൽ മന്ദിരത്തിൽ ചേർന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ ഗെയ്റ്റ്സിനെതിരായുള്ള അന്വേഷണറിപ്പോർട്ട് പുറത്തുവിടുന്നതിൽ വോട്ടെടുപ്പ് നടന്നിരുന്നു. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ റിപ്പോർട്ട് പുറത്തുവിടരുതെന്നും അഞ്ച് ഡെമോക്രാറ്റ് അംഗങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതോടെ കമ്മിറ്റിക്ക് തീരുമാനമെടുക്കാനായില്ല. തുടർനടപടികൾക്കായി അടുത്തമാസം കമ്മിറ്റി വീണ്ടും ചേരും.

ജനപ്രതിനിധി സംഭാംഗങ്ങളും ചില സെനറ്റ് റിപ്പബ്ലിക്കൻമാർ ഉൾപ്പെടെയുള്ളവരും ഗെയ്റ്റ്സിൻ്റെ നാമനിർദ്ദേശത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു, ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ജനപ്രതിസഭ അംഗങ്ങളുമായി ഒരു അടഞ്ഞ വാതിൽ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

Matt Gaetz withdraws as Us Attorney General Pam Bondi becomes new Attorney General

More Stories from this section

family-dental
witywide