കേരളത്തിൽ മഴ കനക്കുന്നു, 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, 5 ദിവസം മഴ സാധ്യത ശക്തം

തിരുവനന്തപുരം: കൊടും ചൂടിൽ കേരള ജനതക്ക് ആശ്വാസമായി വേനൽമഴ കനത്തു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാര്യമായ തോതിൽ മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം അടുത്ത 5 ദിവസവും കേരളത്തിൽ വേനൽ മഴ കനക്കുമെന്നാണ് വ്യക്തമാകുന്നത്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

13-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്14-05-2024: പത്തനംതിട്ട15-05-2024: തിരുവനന്തപുരം, പത്തനംതിട്ട16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Heavy rain chance in kerala 11 Districts have yellow alert thunderstorm weather live news

More Stories from this section

family-dental
witywide