തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ തൊഴിലാളിയെ കാണാതായ സംഭവത്തിൽ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം കോര്‍പറേഷന്റേതാണെന്ന ദക്ഷിണ റെയില്‍വേ എഡിആര്‍എമ്മിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. തോടിന്റെ റെയില്‍വേയുടെ ഭാഗത്തുള്ള മാലിന്യം നീക്കംചെയ്യാൻ ആവശ്യപ്പെട്ട് റെയിൽവേക്ക് കത്തുനൽകിയിരുന്നെന്നും അനുമതി ചോദിച്ച് കത്ത് നൽകിയിട്ടില്ലെന്നും ആര്യ പറഞ്ഞു. തോടിന്റെ ഇത്രയും ഭാഗം റെയില്‍വേ പ്രോപ്പര്‍ട്ടിയാണെന്നും റെയില്‍വേയാണ് നീക്കം ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടി നിരവധി തവണ കത്ത് നൽകിയെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വെള്ളക്കെട്ടുണ്ടായപ്പോള്‍ത്തന്നെ ചേർന്ന യോഗങ്ങളില്‍ വകുപ്പ് മന്ത്രിമാരടക്കം പങ്കെടുത്തു. എന്നാല്‍, റെയില്‍വേയില്‍നിന്ന് ഡിആര്‍എമ്മോ എഡിആര്‍എമ്മോ പങ്കെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥരെ പറഞ്ഞയക്കുക മാത്രമാണ് ചെയ്തതെന്നും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്.
തുടർന്നാണ് മാലിന്യം നീക്കാന്‍ റെയില്‍വേയ്ക്ക ഏഴ് ദിവസത്തെ സാവകാശം നല്‍കി നോട്ടീസ് നല്‍കിയത്. നിരന്തരം ഫോളോഅപ് ചെയ്തതിനെ തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടിയിലേയ്ക്ക് റെയില്‍വേ പോയതെന്നും മേയര്‍ വ്യക്തമാക്കി.
Mayor Arya Rajendran blame Railway on Amayizhanjan canal waste issue