രഞ്ജിത്തിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്; ‘നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല, നിയമാനുസൃതമുള്ള നടപടിയുണ്ടാകും’

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും അഭിപ്രായമാണ് വന്നത്. പരാതി സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളമെന്നും നിയമത്തിന് മുകളില്‍ ഒന്നും പറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പരാതികളൊന്നും സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ല. പരാതി ലഭിച്ചു കഴിഞ്ഞാല്‍ നിയമാനുസൃതം ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

More Stories from this section

family-dental
witywide