തിരുവനന്തപുരത്ത് ഫാര്‍മസിയുടെ മറവില്‍ എം ഡി എം എ കച്ചവടം നടത്തിവന്നത് കയ്യോടെ പിടികൂടി. നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിന് എതിര്‍വശം കുറക്കോട് വി കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തിലാണ് എം ഡി എം എ കച്ചവടം നടത്തിവന്നത്. സംഭവത്തിൽ സ്‌റ്റോറുടമയുടെ മകനെ എക്‌സൈസ് പിടികൂടി. നെടുമങ്ങാട് സ്വദേശി ഷാനാസ് (34) നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്.
പരിശോധനയിൽ വിnകെയര്‍ ഫാര്‍മസി സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എം ഡി എം എ കണ്ടത്തി. ചെറിയ അളവില്‍ എം ഡി എം എ യുമായി ഇന്നലെ രാവിലെ പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള എം ഡി എം എ കച്ചവടം വെളിച്ചത്തുവന്നത്.