‘അങ്ങനെയിപ്പോ പോകണ്ട’, സിപിഎം എംപി ശിവദാസന് വെനസ്വേലയിൽ പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രം

ഡൽഹി: വെനസ്വേലയിൽ നടക്കുന്ന വേൾഡ് പാർലമെന്ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ. വി ശിവദാസൻ എംപിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. യോ​ഗത്തിന് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. നവംബർ നാല് മുതൽ ആറ് വരെയായിരുന്നു വേൾഡ് പാർലമെന്ററി ഫോറം. ലോകത്ത് വർദ്ധിച്ചുവരുന്ന ഫാസിസത്തെക്കുറിച്ചുളള ഐക്യമായിരുന്നു ഫോറത്തിലെ പ്രധാന അജണ്ട.

എഫ്സിആർ എ ക്ലിയറൻസ് അടക്കം നിയമപരമായി എല്ലാ നടപടിയും സ്വീകരിച്ചിട്ടും പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതാണ് ബിജെപിയുടെ ജനാധിപത്യത്തോടുളള അവഗണനയാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു. യാത്രാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide