ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസിൻ്റെ മുൻ പ്രസിഡൻറ് വി കെ സക്‌സേന നൽകിയ 23 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ പ്രശസ്ത സാമൂഹിക പ്രവർത്തകയും നർമദാ ബച്ചാവോ ആന്ദോളൻ സ്ഥാപകയുമായ മേധാ പട്കറിനെ ഡൽഹി കോടതി തിങ്കളാഴ്ച അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു.
2006ൽ ഫയൽ ചെയ്ത കേസിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ, മേധ പട്‌ക്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും സക്‌സേനയ്ക്കെതിരെ അപകീർത്തികരമായ പരാർമശങ്ങൾ നടത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും നിർദ്ദേശിച്ചു. എന്നാൽ, അപ്പീൽ നൽകുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.
ടി.വി. ചാനലുകളിളിൽ അപകീർത്തികരമായ ആരോപണം ഉന്നയിക്കുകയും അപകീർത്തികരമായ പത്ര പ്രസ്താവന ഇറക്കുകയും ചെയ്തു എന്ന് ആരോപിച്ച് മേധാ പദ്കറിന് എതിരെ വി.കെ. സക്‌സേന മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് എന്ന സന്നദ്ധ സംഘടനയുടെ തലവൻ ആയിരുന്നു അന്ന് വി.കെ. സക്സേന.
തനിക്കും നര്‍മദ ബച്ചാവോ ആന്ദോളനുമെതിരേ പരസ്യം പ്രസിദ്ധപ്പെടുത്തിയതിന് മേധ പട്കർ ആദ്യം സക്‌സനേയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മേധയ്‌ക്കെതിരേ സക്‌സേന രണ്ട് കേസുകള്‍ കൊടുത്തു. ടെലിവിഷൻ ചാനലിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നു കാണിച്ചായിരുന്നു കേസ്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒയായ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിൻ്റെ തലവനായിരുന്ന ലെഫ്റ്റനൻ്റ് ഗവർണർ 2000 മുതലാണ് മേധാ പട്കറുമായി നിയമപോരാട്ടം ആരംഭിച്ചത്.