തൊടുപുഴ: ചെമ്മീൻ കറി കഴിച്ച് അലർജി മൂർച്ഛിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ചൊറിഞ്ഞ് തടിക്കുകയും ശ്വാസ തടസ്സമുണ്ടാകുകയുമായിരുന്നു.
പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ഞായറാഴ്ച രാത്രിയാണു മരിച്ചത്. ശ്വാസതടസ്സമുണ്ടായതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാൻ കഴിയൂവെന്നു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. നികിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
medical reports of Idukki woman dies after eating prawn