
ഹൂസ്റ്റണ്‍: ഹ്രസ്വ സന്ദര്‍ശനത്തിനായി ഹൂസ്റ്റണില്‍ എത്തുന്ന മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്‍നാടനും ഫോമായുടെ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റും, ഫോമയുടെ പുതിയ പ്രസിഡന്റായി ഉജ്ജ്വല വിജയം കൈവരിക്കുകയും ചെയ്ത ബേബി മണക്കുന്നേലിനും ഹൂസ്റ്റണില്‍ സ്വീകരണമൊരുക്കുന്നു.
ഒഐസിസി യൂഎസ്എ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെയും സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സ്വീകരണ സമ്മേളനത്തില്‍ ഹൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും. ഓഗസ്റ്റ് 13 ചൊവ്വാഴ്ച വൈകിട്ട് 8 ന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഹാളിലാണ് സ്വീകരണ സമ്മേളനം. (435 Murphy Rd, Ste 101, Stafford, Texas 77477).

ഈ സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, സഖറിയ കോശി – 281 780 9764, വാവച്ചന്‍ മത്തായി – 832 468 3322, ജിജി ഓലിക്കന്‍ – 713 277 8001, ജോമോന്‍ ഇടയാടി – 832 633 2377, ജീമോന്‍ റാന്നി – 832 873 0023
(വാര്‍ത്ത: പി.പി. ചെറിയാന്‍)