വാഷിങ്ടൺ: മുൻ പ്രഥമ വനിത മെലാനിയ ട്രംപ് അടുത്തയാഴ്ച മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ഭർത്താവും മുൻ പ്രസിഡൻ്റുമായ ഡൊണൾഡ് ട്രംപിനൊപ്പം അപൂർവമായ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനാണ് കൺവെൻഷനിൽ പങ്കെടുക്കുന്നു. മെലാനിയ വേദിയിൽ സംസാരിക്കുമോ ഔപചാരിക ഭാഗമാകുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്.
ഇതുവരെ രണ്ട് പൊതു പരിപാടികളിൽ മാത്രമാണ് മെലാനിയ പങ്കെടുത്തത്. എന്നാൽ, ഇക്കാര്യത്തിൽ മെലാനിയ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആവശ്യം ശക്തമാകുന്നതിനിടെ തൻ്റെ മാനസിക ക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ന്യൂറോളജിക്കൽ പരിശോധനയ്ക്ക് വിധേയനാകാൻ സന്നദ്ധനാണെന്ന് ജോ ബൈഡൻ അറിയിച്ചു.
ഡോക്ടർമാർ ശുപാർശ ചെയ്താൽ താൻ പരിശോധനക്ക് വിധേയമാകാമെന്ന് അദ്ദേഹം സമ്മതിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ന്യൂറോളജിക്കൽ പരീക്ഷ നടത്തണമെന്ന് എൻ്റെ ഡോക്ടർമാർ എന്നോട് പറഞ്ഞാൽ ഞാൻ അത് ചെയ്യുമെന്ന് നാറ്റോ ഉച്ചകോടിയുടെ സമാപനത്തിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
Melania Trump to attend Republican convention