സ്ത്രീ പുരോ​ഗമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും വൻതുക സംഭാവന നൽകുമെന്ന് മെലിൻഡ ഫ്രഞ്ച് ​ഗേറ്റ്സ്

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും പിന്തുണയ്ക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് പ്രഖ്യാപിച്ചു.

അമേരിക്കയിലെ പ്രത്യുൽപാദന അവകാശങ്ങൾക്കായി പോരാടുന്നവർക്കും സഹായം നൽകും. അവരുടെടെ സംഘടനയായ പൈവറ്റൽ വെഞ്ച്വേഴ്‌സിലൂടെ ഫ്രഞ്ച് ഗേറ്റ്സ്, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ശക്തിയും സ്വാധീനവും മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന യുഎസ് അധിഷ്ഠിത ഗ്രൂപ്പുകൾക്ക് 200 മില്യൺ ഡോളറിന്റെ പുതിയ ഗ്രാൻ്റുകൾ നൽകാൻ ആരംഭിച്ചിരുന്നു.

നാഷണൽ വിമൻസ് ലോ സെൻ്റർ, നാഷണൽ ഡൊമസ്റ്റിക് വർക്കേഴ്സ് അലയൻസ്, സെൻ്റർ ഫോർ റീപ്രൊഡക്റ്റീവ് റൈറ്റ്സ് തുടങ്ങിയ സംഘടനകൾക്കാണ് സാമ്പത്തിക പിന്തുണ നൽകി‌യത്. ഫ്രഞ്ച് ഗേറ്റ്സിൻ്റെ പ്രതിബദ്ധതയെ മിസ് ഫൗണ്ടേഷൻ ഫോർ വിമൻ പ്രസിഡൻ്റും സിഇഒയുമായ തെരേസ യംഗർ പ്രശംസിച്ചു. സംഘടനകൾക്കുള്ള അനിയന്ത്രിതമായ, മൾട്ടി-ഇയർ ഫണ്ടിംഗിൻ്റെ പ്രാധാന്യത്തെ യംഗർ ഊന്നിപ്പറഞ്ഞു.

Melinda French Gates pledges to donate $1 billion over next 2 years for women’s rights