‘സ്ത്രീകൾക്ക് മാത്രമല്ല, അന്തസ്സും അഭിമാനവും പുരുഷൻമാർക്കുമുണ്ട്’, ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി

കൊച്ചി: ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ. അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നടി ആരോപണത്തില്‍ പറയുന്ന സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്.

സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബാലചന്ദ്രമേനോൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്.

More Stories from this section

family-dental
witywide