ഇന്ത്യയിലെ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി Meta AI വരുന്നു

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അതിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ മെറ്റാ എഐ ഇന്ത്യയില്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കുന്നു. മെറ്റയുടെ എല്ലാ ആപ്പുകളിലുമായി ഒരു ബില്യണിലധികം വരിക്കാരുള്ള ഇന്ത്യ, മെറ്റയുടെ ഏറ്റവും വലിയ വിപണിയാണ്.

ടെക് ഭീമന്‍ ഗൂഗിള്‍ അതിന്റെ AI ചാറ്റ്ബോട്ട് ജെമിനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യയിലെ ഒമ്പത് ഭാഷകളിലേക്ക് വിപുലീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മെറ്റാAI ലോഞ്ച് വരുന്നത്.

WhatsApp, Facebook, Instagram, Messenger എന്നിവയിലുടനീളം Meta AI ഇംഗ്ലീഷില്‍ ലഭ്യമാകും. Meta.ai വെബ്സൈറ്റ് വഴിയും ഇത് ആക്സസ് ചെയ്യാം. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ എന്നിവയുള്‍പ്പെടെ 12 ലധികം രാജ്യങ്ങളില്‍ ചാറ്റ്‌ബോട്ട് ഉപയോഗത്തിലുണ്ട്.

Meta AI കര്‍ശനമായ പരീക്ഷണ പ്രക്രിയയിലൂടെ കടന്നുപോയിട്ടുണ്ടെന്നും എവിടെയാണ് ഞങ്ങള്‍ മെച്ചപ്പെടുത്തേണ്ടതെന്ന് മനസിലാക്കാനും മോഡലിനെ പരിശീലിപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയെന്നും മെറ്റയുടെ GenAI (ജനറേറ്റീവ് AI) ടീമിന്റെ എഞ്ചിനീയറിംഗ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന റയാന്‍ കെയ്ന്‍സ് പറഞ്ഞു.

More Stories from this section

family-dental
witywide