വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം യൂണിറ്റുകളിലുടനീളം നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ: റിപ്പോര്‍ട്ട്

ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, റിയാലിറ്റി ലാബ്സ് എന്നിവയുള്‍പ്പെടെയുള്ള യൂണിറ്റുകളിലുടനീളമുള്ള ജീവനക്കാരെ മെറ്റ പിരിച്ചുവിടുകയാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, എത്ര പേരെയാണ് പിരിച്ചുവിടുന്നതെന്ന വിവരം ലഭ്യമല്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില ടീമുകളെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചില ജീവനക്കാരെ വ്യത്യസ്ത റോളുകളിലേക്ക് മാറ്റുകയും ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും മെറ്റാ വക്താവ് വ്യക്തമാക്കി.

അതോടൊപ്പം ഭക്ഷണത്തിനായി ദിവസേന നല്‍കുന്ന 25 ഡോളര്‍ മറ്റാവശ്യത്തിനായി ഉപയോഗിച്ച ഏഞ്ചല്‍സിലെ 20 ലധികം ജീവനക്കാരെ മെറ്റാ നേരത്തെ പുറത്താക്കിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 2023-നെ ‘കാര്യക്ഷമതയുടെ വര്‍ഷം’ എന്ന് വിളിക്കുകയും ചെലവ് കുറയ്ക്കാന്‍ 2022 നവംബര്‍ മുതല്‍ മെറ്റാ ഏകദേശം 21,000 ജോലിക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം കൂട്ടിവായിക്കപ്പെടുകയാണ് പുതിയ പിരിച്ചുവിടലും.

More Stories from this section

family-dental
witywide