സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ മെറ്റയുടെ വാട്സാപ്പും ഫെയ്സ്ബുകും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രിയോടെ ലോകവ്യാപകമായി പണിമുടക്കി.
27,000 ഓളം ഫേസ്ബുക്ക് ഉപയോക്താക്കളും പേരും 28,000 ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളും പ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ടു ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ഫെയ്‌സ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങിയത്. വാട്സ് ആപ്പിലും പ്രശ്‌നങ്ങള്‍ നേരിടുന്നതായി അനവധി ആളുകള്‍ പരാതിപ്പെട്ടു. സാങ്കേതിക തകരാര്‍ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു വ്യക്തമാക്കിയ മെറ്റ, ക്ഷമാപണവും നടത്തി.