മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, നാളെ പൊതു ദര്‍ശനം, 21 ന് സംസ്‌കാരം

കൊച്ചി: അമേരിക്കയിലെ ഡാലസില്‍ വാഹനാപകടത്തില്‍ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വൈദികര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ഉച്ചയ്ക്ക് 12 മണിയോടെ വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര. രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന പൊതു ദര്‍ശനം മറ്റന്നാള്‍ രാവിലെ വരെ ബിലീവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടരും. തുടര്‍ന്ന് 11 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാരം.

കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേല്‍, സാറ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ താമസിച്ചു വരികയായിരുന്നു മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍. അതിനിടെ, ഈ മാസം ഏഴിന് പ്രഭാത നടത്തത്തിനിടെയാണ് ഡാലസില്‍വെച്ച് വാഹനാപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

More Stories from this section

family-dental
witywide