മെക്സിക്കന്‍ ലഹരിമാഫിയ തലവന്മാരായ ഇസ്മയിൽ സംബാദയും ജോക്വിൻ ഗുസ്മാൻ ലോപ്പസും പിടിയിൽ

ടെക്സസ്: മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ തലവനായ ഇസ്മയിൽ “എൽ മയോ” സംബാദയെയും അദ്ദേഹത്തിൻ്റെ മുൻ പങ്കാളി ജോക്വിൻ “എൽ ചാപ്പോ” ഗുസ്മാൻ്റെ മകനെയും വ്യാഴാഴ്ച ടെക്സസിലെ എൽ പാസോയിൽ വച്ച് അറസ്റ്റ് ചെയ്തതായി യുഎസ് പൊലീസ് വിഭാഗം അറിയിച്ചു.

“ലോകത്തിലെ ഏറ്റവും അക്രമാസക്തവും ശക്തവുമായ മയക്കുമരുന്ന് കടത്ത് സംഘടനകളിലൊന്നായ സിനലോവ കാർട്ടലിൻ്റെ രണ്ട് പ്രധാന നേതാക്കളെ നീതിന്യായ വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,” പ്രസ്താവനയിൽ പറഞ്ഞു.

സംബാദയും എൽ ചാപ്പോയുടെ മകൻ ജോക്വിൻ ഗുസ്മാൻ ലോപ്പസും യുഎസിൽ ഒന്നിലധികം കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. മാരക ലഹരി മരുന്നായ ഫെന്‍റനൈൽ നിർമാണ, കടത്ത് ശൃംഖലകൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ 18നും 45നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ മരണത്തിന് പ്രധാന കാരണം ഫെന്‍റനൈലിന്‍റെ ഉപയോഗമാണെന്ന് ഡ്രഗ് എൻഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നു.

ജോക്വിൻ ഗുസ്മാൻ ലോപ്പസിന്‍റെ പിതാവായ എൽ ചാപ്പോയോടൊപ്പം (ജൊവാക്വിം ഗുസ്മാന്‍ ലോയേറ) സിനലോയ കാർട്ടലിന്‍റെ സഹ സ്ഥാപകനാണ് ഇസ്മയിൽ സംബാദ. എൽ ചാപ്പോയെ അമേരിക്കക്ക് കൈമാറിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ലഹരി സാമ്രാജ്യത്തിന് ലോസ് ചാപ്പിറ്റോസ് അല്ലെങ്കിൽ ലിറ്റിൽ ചാപ്പോസ് എന്നറിയപ്പെടുന്ന നാല് ആൺമക്കളാണ് നേതൃത്വം നൽകുന്നത്. എൽ ചാപ്പോയുടെ മക്കൾ സിനലോയ കാർട്ടൽ വഴി അമേരിക്കയിലേക്ക് ഫെന്‍റനൈലിന്‍റെ ഏറ്റവും വലിയ കയറ്റുമതിക്കാരായി മാറുകയും ചെയ്തു.

More Stories from this section

family-dental
witywide