ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നിന്നുള്ള മെക്സിക്കോ-ഗോഡലൂപ്പെ തീര്‍ത്ഥയാത്ര ഒക്ടോബര്‍ 11ന്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നിന്നും അഞ്ചുദിവസം നീളുന്ന മെക്സിക്കോ ഗോഡലൂപ്പെ തീര്‍ത്ഥയാത്ര നടത്തുന്നു. ഒക്ടോബര്‍ 11 ന് പുറപ്പെടുന്ന തീര്‍ത്ഥ യാത്ര വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഒക്ടോബര്‍ 15 ന് തിരിച്ചെത്തും. ഫാ. സിജു മുണ്ടക്കോടിലിൻ്റെ നേതൃത്വത്തിലാണ് യാത്ര.

ഒക്ടോബര്‍ 11 ന് ഉച്ചകഴിഞ്ഞ് മെക്‌സിക്കോ സിറ്റിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് ആദ്യദിവസത്തെ ക്രമീകരണം. രണ്ടാം ദിവസമായ ഒക്ടോബര്‍ 12ന് മ്യൂസിയം ഓഫ് ആന്ത്രോപോളജി സന്ദർശനം. തുടര്‍ന്ന് കത്തീഡ്രലിലെ കുര്‍ബാന (ലഭ്യതയ്ക്ക് അനുസരിച്ച്)യും നടത്തും. സ്യൂഡഡൂല ബസാറില്‍ ഷോപ്പിംഗും സോചിമിൽകോയില്‍ 2 മണിക്കൂര്‍ ബോട്ട് സവാരിയും യൂണിവേഴ്‌സിറ്റി ടൂറും തുടർന്ന് നടക്കും.

മൂന്നാം ദിവസമായ ഒക്ടോബര്‍ 13 ന് ബസിലിക്ക ഏരിയയില്‍ ഷോപ്പിംഗും സാന്‍ ഹോസെ ചാപ്പലുകളിലെ കുര്‍ബാന (ലഭ്യതയ്ക്ക് അനുസരിച്ച്)യും തിയോതിഹുവാക്കന്റെയും കൊയോകന്റെയും പിരമിഡുകളും
ചര്‍ച്ച് ഓഫ് സാന്‍ ജുവാന്‍ ബൗട്ടിസ്റ്റ & ചര്‍ച്ച് ഓഫ് എല്‍ കാര്‍മെന്‍ എന്നിവയും സന്ദര്‍ശിക്കും.

നാലാം ദിവസമായ ഒക്ടോബര്‍ 14 ന് പിരമിഡ് ഓഫ് ചോളൂല & ത്‌ലാക്‌സ്‌കാല സന്ദര്‍ശനവും ഒക്കോട്ട്ലാന്‍ മാതാവിന്റെ ബസിലിക്കയില്‍ കുര്‍ബാനയും സാന്‍ മിഗുവല്‍ ഡെല്‍ മിലാഗ്രോസിന്റെ ദേവാലയ സന്ദര്‍ശനവും ഉള്‍പ്പെടുന്നു.

അഞ്ചാം ദിവസമായ ഒക്ടോബര്‍ 15 ന് രാവിലെ മടക്കയാത്ര.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. സിജു മുണ്ടക്കോടില്‍ – (210) 6302295
ജോണിക്കുട്ടി പിള്ളവീട്ടില്‍ – 847-924-3493

More Stories from this section

family-dental
witywide