ഹഷ് മണി കേസ്: ട്രംപിനെതിരെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ്റെ നിർണായക മൊഴി

ഒരിക്കൽ ഡൊണാൾഡ് ട്രംപിൻ്റെ വിശ്വസ്തനായ അഭിഭാഷകനും ഉറ്റ സുഹൃത്തുമായിരുന്ന മൈക്കൽ കോഹൻ ഹഷ് മണി കേസിൽ ട്രംപിനെതിരെ മൊഴി നൽകി. രതിചിത്ര നടി സ്റ്റോമി ഡാനിയൽസിന് 130,000 ഡോളർ നൽകിയ ഉടൻ തന്നെ താൻ ട്രംപുമായി അക്കാര്യം സംസാരിച്ചതായി മൈക്കൽ കോഹൻ കോടതിയിൽ പറഞ്ഞു. ട്രംപിനു പ്രയോജനം ലഭിക്കാനായി നിരവധി തവണ താൻ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

തൻ്റെ പ്രസിഡൻ്റ് പദവിക്ക് തടസ്സമാകുമോ എന്ന് ഭയന്ന് താനുമായുള്ള അവിഹിത ബന്ധത്തെ കുറിച്ച് പുറത്തു പറയാതിരിക്കാൻ ട്രംപ് സ്ത്രീകൾക്ക് പണം നൽകിയിരുന്നു എന്ന് ട്രംപിനെ വളരെ അടുത്ത് പരിചയമുണ്ടായിരുന്ന വ്യക്തി തന്നെ വെളിപ്പെടുത്തിയത് ട്രംപിന് തിരിച്ചടിയായി.

റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനിയെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നും ഒരു നുണയനാണെന്നും ആരോപിച്ച് ട്രംപിൻ്റെ അഭിഭാഷകർ കോഹനെ കോടതിയിൽ നിർത്തിപ്പൊരിച്ചു. ഇനിയും വിസ്താരം തുടരും.

ട്രംപ് വിവാഹിതനായിരിക്കെ അദ്ദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിക്കപ്പെടുന്ന നടി സ്റ്റോമി ഡാനിയൽസിന് ബന്ധം പുറത്തു പറയാതിരിക്കാനായി പണം നൽകിയെന്നും അത് പിന്നീട് വക്കീൽ ഫീസായി രേഖകളിൽ കാട്ടി തിരിമറി നടത്തിയെന്നുമാണ് ട്രംപിനെതിരായ കേസ്. സ്റ്റോമി ഡാനിയൽസുമായി തനിക്ക് ബന്ധമില്ല എന്നാണ് ട്രംപിൻ്റെ നിലപാട്. സ്റ്റോമി ഡാനിയൽസിൻ്റെ അഭിഭാഷകന് പണം കൈമാറുന്നതിനു മുമ്പ് താൻ ട്രംപിൻ്റെ ഒപ്പ് വാങ്ങിയിരുന്നെന്നും കോഹൻ പറഞ്ഞു.

ട്രംപും അദ്ദേഹത്തിന്റെ ഉന്നത സാമ്പത്തിക ഓഫീസർ അലൻ വീസൽബർഗും ചേർന്ന് ഒരു പദ്ധതിയിട്ട് , സ്റ്റോമി ഡാനിയൽസിന് പണം നൽകാൻ തന്നെ ഏൽപ്പിച്ചെന്ന് കോഹൻ ആരോപിച്ചു. 35,000 ഡോളറിൻ്റെ 12 ഗഡുക്കളായി തനിക്ക് പണം നൽകുമെന്ന് വെയ്‌സൽബർഗ് കോഹനോട് പറഞ്ഞതായും, അത് നിയമപരമായ സേവനങ്ങൾക്കാണ് എന്നാണ് കണക്കാക്കുക എന്നും പറഞ്ഞതായും കോഹൻ വെളിപ്പെടുത്തി.

Michael Cohen’s testimony in the hush money trial

More Stories from this section

family-dental
witywide