ഫോർമുല വൺ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ മകൾ വിവാഹിതയായി, ആഘോഷം ഏറ്റെടുത്ത് ആരാധകർ

ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ മകളായ 26-കാരിയായ ജിന വിവാഹിതയായി. കാമുകനായ ഇയാൻ ബെത്കെയാണ് വരൻ. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സ്‌പെയ്‌നിലെ മജോർക്കയിലെ യാസ്മിൻ വില്ലയില്‍ ചടങ്ങുകൾ ആരംഭിച്ചത്. അരമണിക്കൂർ കൊണ്ട് വിവാഹചടങ്ങുകൾ പൂർത്തിയായി. വിവാഹ ചടങ്ങുകൾ ഷൂമാക്കറുടെ ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജിന തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2017 ഡിസംബറില്‍ മ്യൂണിച്ചില്‍ നടന്ന ഒരു പുരസ്‌കാര ചടങ്ങില്‍ ജിനയും അയ്‌നും ഒരുമിച്ചെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കാമുകനൊപ്പമുള്ള ചിത്രം ജിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വിവാഹവിരുന്ന് രാത്രി പോർട്ട് ഡി ആൻഡ്രാറ്റ്‌ക്സിലെ വില്ലയിൽ നടക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷംപാൽമയുടെ തെക്ക് ഭാഗത്തുള്ള മാർക്കറ്റ് മ്ഹാരെസ് സീ ക്ലബിൽ വിവാഹത്തിന് മുന്നോടിയായി പാർട്ടി സംഘടിപ്പിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ചാണ് ഈ പാർട്ടിയിൽ അതിഥികൾ പങ്കുചേർന്നത്.

Also Read

More Stories from this section

family-dental
witywide