പൂവിളിയും പൂക്കളവും ഒരുങ്ങി; മിഷിഗൺ മലയാളി അസോസിയേഷൻ ഓണാഘോഷം വെള്ളിയാഴ്ച

ഡിട്രോയിറ്റ്: 2010 മുതൽ മിഷിഗൺ സംസ്ഥാനത്തെ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സാംസ്ക്കാരിക സംഘടനയായ മിഷിഗൺ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 23 വെള്ളിയാഴ്ച്ച നടക്കും. വൈകിട്ട് 6 മണി മുതൽ കലാപരിപാടി, ചെണ്ടമേളം, ഓണസദ്യ, ഓണപ്പാട്ടുകളുമൊക്കെയായി മാഡിസൺ ഹൈറ്റ്സിലുള്ള സെന്റ് എഫ്രായിം ക്നാനായ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ (990 ഈസ്റ്റ് ലിങ്കൺ അവന്യൂ, മാഡിസൺ ഹൈറ്റ്സ്, മിഷിഗൺ 48071) (990 E Lincoln Ave, Madison Heights, MI 48071) വച്ച് നടക്കും.

പരിപാടിയിൽ നിന്നു ലഭിക്കുന്ന തുക, വയനാട് ഉരുൾപൊട്ടൽ കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുമെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ മുഖ്യാതിഥിയായി കാനഡയിലെ ഒന്റാരിയോ പ്രൊവിൻസിലെ വിൻസർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ മാത്യൂ ഭദ്രദീപം തെളിയിക്കും. മിഷിഗണിലെ മോടൗൺ മേളം നയിക്കുന്ന ചെണ്ടമേളവും മറ്റ് കലാ പരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകും.

14 കൂട്ടം കറികളും പായസവും ഉൾപ്പടെയുള്ള ഓണസദ്യയാണ് പരിപാടിയുടെ മറ്റൊരാകർഷണം. 2024ലെ മിഷിഗണിലെ ആദ്യത്തെ ഓണാഘോഷം മിഷിഗൺ മലയാളി അസോസിയേഷനുമൊപ്പം ആഘോഷിക്കുവാൻ എല്ലാ മലയാളികളേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
മാത്യൂ ഉമ്മൻ: 248 709 4511
ജെയിസ് കണ്ണച്ചാൻപറമ്പിൽ: 248 250 2327
ബിജോയിസ് കാവണാൻ: 248 761 9979
ചാച്ചി റാന്നി: 215 840 5530
വിനോദ് കൊണ്ടൂർ: 313 208 4952

More Stories from this section

family-dental
witywide