മിഡില്‍ ഈസ്റ്റ് സംഘര്‍ഷം : ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്, ഇസ്രയേലില്‍ കരുതല്‍ വേണം, ലെബനനിലേക്ക് യാത്ര ചെയ്യരുത്

ന്യൂഡല്‍ഹി: ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും അവരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളും പ്രതിജ്ഞ ചെയ്തതിന് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായി. ഇതോടെ ഈ മേഖലകളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരെ കര്‍ശനമായി ഉപദേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ഉപദേശം. പൗരന്മാരോട് കഴിയുമെങ്കില്‍ ലെബനന്‍ വിടാനും ഉപദേശമുണ്ട്. ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 8 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ബെയ്റൂട്ടില്‍ വെച്ച് ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ഷുക്കറിനെ ഇസ്രായേല്‍ വധിച്ചിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ ഇറാന്റെ തലസ്ഥാനത്ത് വെച്ച് കൊല്ലപ്പെട്ടതിനു പിന്നിലും ഇസ്രയേല്‍ ആണെന്നാണ് ഇറാനടക്കം വിശ്വസിക്കുന്നത്. ഇരു കൊലപാതകങ്ങളും ഇസ്രയേലിനു നേരെ ആക്രമണത്തിന് മുതിരാന്‍ നിരവധി ഗ്രൂപ്പുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. സിറിയ, ലെബനന്‍, ഇറാഖ്, യെമന്‍ എന്നിവിടങ്ങളിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചാണ് ഈ കൊലപാതകങ്ങള്‍ സംഭവിച്ചത്.

More Stories from this section

family-dental
witywide