പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമാണോ? ഈ കളിയിൽ നേട്ടം ആർക്ക്

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമാണോ യാഥാർഥ്യമാണോ സംവിധാനം ഏതു പാർട്ടിയുടേതാണ് എന്ന് അറിയില്ല . പക്ഷേ ഈ സംഭവത്തോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. ഡീല്‍ വിവാദവും കത്ത് വിവാദവും പ്രവര്‍ത്തകരുടെ അതൃപ്തിയുമെല്ലാം ചൂടന്‍ ചര്‍ച്ചയായ പ്രചാരണരംഗത്ത് കൂടുതല്‍ ചൂടും പുകയും പകരുന്നതാവും പാതിരാ റെയ്ഡ് പ്രശ്‌നം.

ഒരു നീല ട്രോളിബാഗിനെക്കുറിച്ചുള്ള സന്ദേശം പോലീസ് മേധാവിക്കെത്തിയതോടെയാണ് പൊലീസ് അതിവേഗം കെ.പി.എം. റീജന്‍സിയിലെത്തുന്നത്. ഹോട്ടലിൽ താമസിക്കുന്നവരുടെ പട്ടിക ശേഖരിച്ച് 12 മുറികളിലായിരുന്നു പരിശോധന. ബുധനാഴ്ച വൈകിട്ട് നീല ട്രോളി ബാഗുമായി കെഎസ്യു സംസ്ഥാന ഭാരവാഹി ഫെനി നൈനാന്‍ ഹോട്ടലിന്റെ ഇടനാഴിയിലൂടെ കടന്നുവരുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍, ട്രോളിബാഗില്‍ എന്തായിരുന്നെന്നു തെളിയിക്കേണ്ട ബാധ്യത അന്വേഷണസംഘത്തിനാവും

ഷാഫി പറമ്പിലിൻ്റെ നാടകമാണെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ പറയുന്നത്. മന്തി എം.ബി രാജേഷും അളിയൻ നിധിൻ കണിച്ചേരിയും ചേർന്നു നയിച്ച നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നു.

കള്ളപ്പണം വിവരം കിട്ടിയതിനെ തുടർന്നു പരിശോധിച്ചതാണെെന്നും അതല്ല വെറും പരിശോധന ആണെന്നും പൊലീസും കലക്ടറും പല തരത്തിൽ മറുപടി പറയുന്നു.

സത്യം എന്തു തന്നെയായാലും ട്രോളിബാഗ് വിവാദം സി.പി.എമ്മും ബി.ജെ.പി.യും വീണുകിട്ടിയ അവസരമായി വിനിയോഗിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കകത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ തത്കാലം മാറ്റിവെച്ച് പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ പ്രശ്‌നം കോണ്‍ഗ്രസിനെ സഹായിച്ചു. ഈ പ്രശ്നം രാഷ്ട്രീയ ശുക്രദശയാണെന്നു കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. നേരത്തേ, ഷാഫി പറമ്പിലുമായി ഉടക്കിനിന്നിരുന്ന സദ്ദാം ഹുസൈനടക്കമുള്ള പ്രവര്‍ത്തകര്‍ എസ്.പി. ഓഫിസ് മാര്‍ച്ചിനെത്തിയത് ഇതിനെ ബലപ്പെടുത്തി.

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും കടുത്ത ഭാഷയില്‍ പ്രതികരിച്ച ബി.ജെ.പി. നേതൃത്വത്തെ മറികടന്ന് സിപിഎം പ്രശ്‌നത്തില്‍ കൂടുതലായി ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി റെയ്ഡ് വിവരമറിഞ്ഞ് ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍, പാര്‍ട്ടി നേതാവ് വി.വി. രാജേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഹോട്ടലിലെ മുഴുവന്‍ മുറികളും പരിശോധിക്കണമെന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. ഇ. കൃഷ്ണദാസ് വരണാധികാരിക്ക് ചൊവ്വാഴ്ച രാത്രിതന്നെ പരാതി നല്‍കിയിരുന്നു.

Midnight Hotel Raid at Palakkad a drama or real who is behind it

More Stories from this section

family-dental
witywide