ബൈഡന്റെ അസൈലം നിരോധന നയം; യുഎസ്-മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റക്കാരുടെ അറസ്റ്റ് കുറഞ്ഞു

വാഷിംഗ്ടൺ: യു.എസ്-മെക്‌സിക്കോ അതിർത്തിയിൽ അനധികൃതമായി പിടിക്കപ്പെട്ടിരുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വെള്ളിയാഴ്ച കുറവുണ്ടായതായി റിപ്പോർട്ട്. ഒരു മുതിർന്ന യുഎസ് അതിർത്തി ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

യു.എസ് ബോർഡർ പട്രോൾ അനധികൃതമായി കടക്കുന്ന 3,100 പേരെയാണ് അറസ്റ്റ് ചെയ്തത്. മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്കുകൾ അപേക്ഷിച്ച് ഏകദേശം 20% കുറഞ്ഞായും ഉദ്യോഗസ്ഥൻ അറിയിച്ചു.

വൈറ്റ് ഹൗസിൻ്റെയും കോൺഗ്രസിൻ്റെയും നിയന്ത്രണം തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ, അമേരിക്കക്കാരുടെ പ്രധാന പ്രശ്നമായി കുടിയേറ്റം ഉയർന്നുവന്നിട്ടുണ്ട്. ട്രംപിൻ്റെ നിയന്ത്രിത ഇമിഗ്രേഷൻ നയങ്ങളിൽ പലതും മാറ്റുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് 2021 ൽ ബൈഡൻ അധികാരമേറ്റെടുത്തത്. എന്നാൽ അതിർത്തിയിൽ അനധികൃ കുടിയേറ്റത്തിന്റെ പേരിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം റെക്കോർഡ് ഭേദിച്ചു തുടങ്ങിയ സാഹചര്യത്തിൽ പ്രസിഡന്റ് നിലപാട് കടുപ്പിച്ചു.

യുഎസ്-മെക്സിക്കോ അതിർത്തി കടന്ന് അനധികൃതമായി അഭയം തേടുന്ന കുടിയേറ്റക്കാരെ വിലക്കുന്ന ഒരു നയം ബൈഡൻ ബുധനാഴ്ച നടപ്പാക്കി. പ്രായപൂർത്തിയാകാത്തവർ, ഗുരുതരമായ വൈദ്യസഹായം ആവശ്യമുള്ളവർ, സുരക്ഷാ ഭീഷണികൾ നേരിടുന്ന ആളുകൾ, മനുഷ്യക്കടത്തിന് ഇരയായവർ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide