മിസിസ് കാനഡ എർത്ത് 2024 മത്സരത്തിൽ വിജയിയായി കണ്ണൂർ സ്വദേശി മിലി ഭാസ്കരൻ

ടൊറന്റോ: മിസിസ് കാനഡ എർത്ത് 2024 മത്സരത്തിൽ ജേതാവായി കണ്ണൂർ തളാപ്പ് സ്വദേശി മാധവത്തിൽ മിലി ഭാസ്കരൻ (44). കനേഡിയൻ
സുന്ദരിമാരെ പിന്തള്ളിയാണ് മിലി മത്സരത്തിൽ ഒന്നാമതെത്തിയത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറാണ് മിലി. 2016ൽ ആണ് ഭർത്താവ് മഹേഷ്കുമാർ, മക്കളായ തമന്ന, അർമാൻ എന്നിവർക്കൊപ്പം കാനഡയിൽ എത്തിയത്. ഐടി എൻജിനീയറാണ് മഹേഷ്‌കുമാർ. 150 മത്സരാ‍ർഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട മിലിയാണ് അടുത്തവർഷം മിസിസ് ഗ്ലോബൽ എർത്ത് മത്സരത്തിൽ കാനഡയെ പ്രതിനിധീകരിക്കുക. യോഗ പരിശീലക കൂടിയാണു മിലി.

Mili Bhaskaran wins ms.canada earth 2024 beauty contest