ഫ്‌ളോറിഡയിലെ സരസോട്ടയില്‍ കരതൊട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റ് സംഹാരതാണ്ഡവം തുടരുന്നു. കരയിലെത്തി ഏകദേശം 3 മണിക്കൂറിനുള്ളില്‍ ഫ്‌ളോറിഡയിലുടനീളം വ്യാപക വൈദ്യുതി നഷ്ടമാണുണ്ടായത്. വൈദ്യുതി ഇല്ലാത്ത 20 ലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതി മുടക്കം നേരിടുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളടക്കം ഇരുട്ടിലായി. പ്രാദേശിക സമയം ഏകദേശം 9:30 ന് 1.1 ദശലക്ഷത്തിലധികം ഊര്‍ജ്ജ ഉപഭോക്താക്കള്‍ ഇരുട്ടില്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ഇത് 2.02 ദശലക്ഷമാണെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
കൊടുങ്കാറ്റ് കരയിലെത്തിയ സിയസ്റ്റ കീയ്ക്ക് സമീപം, സരസോട്ട, മനാറ്റി, പിനെല്ലസ് കൗണ്ടികള്‍ ഉള്‍പ്പെടെ 70% ഊര്‍ജ്ജ ഉപഭോക്താക്കളില്‍ കൂടുതല്‍പേര്‍ക്കും വൈദ്യുതി ഇല്ലെന്ന് ചില കൗണ്ടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ഹാര്‍ഡി കൗണ്ടി ഏതാണ്ട് പൂര്‍ണ്ണമായും ഇരുട്ടിലാണ്.
മില്‍ട്ടന്‍ ചുഴലിക്കാറ്റ് അതിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് ഏകദേശം 255 മൈല്‍ വരെ വ്യാപിക്കുന്നതിനാല്‍ സെന്‍ട്രല്‍ ഫ്‌ളോറിഡയിലുടനീളം വിനാശകരമായ പാതയിലൂടെ നീങ്ങുമെന്നും എല്ലാം തുടച്ചുനീക്കുമെന്നും ഭയപ്പെടുന്നുണ്ട് അധികൃതര്‍.