”പൊലീസ് കുറച്ച് നേരത്തെ വന്നിരുന്നെങ്കില്‍, എല്ലാ മുറിയും പരിശോധിച്ചിരുന്നെങ്കില്‍ പണം കിട്ടുമായിരുന്നു”- പാതിരാ റെയ്ഡില്‍ പ്രതികരിച്ച് മന്ത്രി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദ റെയ്ഡില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍. പൊലീസ് കുറച്ച് കൂടെ നേരത്തെ വന്നിരുന്നെങ്കില്‍, എല്ലാ മുറിയും പരിശോധിച്ചിരുന്നെങ്കില്‍ പണം കിട്ടുമായിരുന്നെന്നാണ് എന്റെ അഭിപ്രായം എന്ന് ഗണേഷ് കുമാര്‍ തുറന്നടിച്ചു. പൊലീസിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇപ്പോള്‍ എല്ലാത്തിന്റെയും നിയന്ത്രണമെന്നും ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ ഇടപെടാവുന്ന വിഷയമല്ല ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിവരം കിട്ടിയാല്‍ പരിശോധിക്കുമെന്നും അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാണെന്നും സര്‍ക്കാരാണ് പൊലീസിനെ വിട്ടതെന്നൊന്നും പറയരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോള്‍ ഇത്തരമൊരു വിവരം കിട്ടിയാല്‍ പൊലീസിന് എവിടെയും കയറി പരിശോധിക്കാം. ആരുടെ വണ്ടിയും തടഞ്ഞു നിര്‍ത്താം. ഞാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ എന്റെ വണ്ടിയും തടഞ്ഞുനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയ്ഡുമായി ബന്ധപ്പെട്ട് സ്വയം പ്രതിരോധിച്ച് കോണ്‍ഗ്രസും, വിടാതെ വിമര്‍ശിച്ച് സിപിഎമ്മും സജീവമായിരിക്കെയാണ് ഹോട്ടലില്‍ കള്ളപ്പണം ഉണ്ടായിരുന്നു എന്നതരത്തില്‍ ഗണേഷ് കുമാറിന്റെ വിശദീകരണം എത്തുന്നത്.

More Stories from this section

family-dental
witywide