മന്ത്രി ഗണേഷിന്റെ പുതിയ തീരുമാനം, ഗതാഗതക്കുരുക്കിന്റെ കാരണം കണ്ടെത്താൻ നേരിട്ടിറങ്ങും, നാളെ തൃശൂരിൽ പരിശോധന

തിരുവനന്തപുരം: യാത്രാദുരിതം നേരിട്ട് മനസ്സിലാക്കി പരിഹാരം കാണാൻ ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ തീരുമാനം. ഏറെ തിരക്കുള്ള തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാനാണ് മന്ത്രി യാത്ര ചെയ്യുന്നത്. തൃശ്ശൂർ മുതൽ അരൂർ വരെയുള്ള റോഡിൽ നാളെ മന്ത്രി നേരിട്ട് പരിശോധന നടത്തും. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് യാത്ര ചെയ്യുന്നത്.

തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് പരിശോധിക്കും. ​ഗതാ​ഗതക്കുരുക്ക് പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്നും ചർച്ച ചെയ്യും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോരിറ്റി അധികൃതർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടി യിൽ നിന്ന് യാത്ര തുടങ്ങും. തൃശൂർ എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പമുണ്ടാകും.

Minister KB Ganesh Kumar to travel from Thrissur to Aroor to detect traffic jam

More Stories from this section

family-dental
witywide