തിരുവനന്തപുരത്ത് നിന്ന് കാണാതായ 12കാരനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ 12കാരനെ കണ്ടെത്തിയതായി പൊലീസ്. കിള്ളിപ്പാലത്തെ വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്. അന്വേഷണത്തിൽ നാഗർകോവിൽ ഔട്ട്പോസ്റ്റിന് സമീപത്തുനിന്ന് കുട്ടിയെ കണ്ടെത്തി. മാതാപിതാക്കളെ അറിയിക്കാതെ നാഗർകോവിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് കുട്ടി അറിയിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കിള്ളിപ്പാലത്ത് വച്ചാണ് കുട്ടിയെ കാണാതായത്.

ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയായിരുന്നു കാണാതായത്. തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന ബസുകളുടെ ഭാഗത്ത് വന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നാഗർകോവിൽ പൊലീസ് കണ്ടെത്തിയത്. രാത്രിയോടെ ബന്ധുക്കളെത്തി കുട്ടിയെ വീട്ടിലെത്തിച്ചു.

Missing 12 year old boy found

More Stories from this section

family-dental
witywide