‘സിബിഐ പരാജയം, സഹപാഠികൾക്കെതിരെ അന്വേഷിച്ചില്ല’; ജെസ്നയുടെ പിതാവ് കോടതിയിൽ

തിരുവനന്തപുരം: കോട്ടയം മുണ്ടക്കയത്തുനിന്ന് ആറു വർഷം മുൻപ് കാണാതായ ജെസ്നയുടെ തിരോധാനം അന്വേഷിച്ച് സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ജെസ്നയുടെ പിതാവ്. സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സിബിഐക്കെതിരെ ആരോപണമുള്ളത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ജെസ്നയുടെ കൂടെ കോളജിൽ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേഷണം എത്തിയില്ലെന്നു ജെസ്നയുടെ പിതാവ് ആരോപിച്ചു.

ഹർജിയിൽ സിബിഐക്ക് മറുപടി സമർപ്പിക്കാൻ കോടതി രണ്ട് ആഴ്ച സമയം നൽകി. പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചു. ഡിഗ്രിക്കു കൂടെ പഠിച്ച സുഹൃത്ത് ജെസ്‌നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നതായും ജെസ്നയ്ക്കു ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ചു സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചു.

ജെസ്ന പുറത്ത് എൻഎസ്എസ് ക്യാംപുകൾക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷിച്ചില്ല, തിരോധാനത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം പൂർണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ജെസ്ന തിരോധാനം അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു സിബിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ മത, തീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. 2018 മാർച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കണ്ടെത്താനായില്ല.

Missing kerala Girl Jesna’s Father plea against cbi inquiry

More Stories from this section

family-dental
witywide