
കൊല്ലം പട്ടാഴി, വടക്കേക്കരയിൽ നിന്ന് വ്യാഴാഴ്ച ഉച്ച മുതൽ കാണാതായ കുട്ടികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദിത്യന്‍, അമല്‍ എന്നീ കുട്ടികളുടെ മൃതദേഹമാണ് കല്ലടയാറ്റിലെ പാറക്കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്.
ഏറത്തുവടക്ക് നന്ദനത്തില്‍ ആദേശിന്റെയും സരിതയുടെയും മകനാണ് ആദിത്യന്‍ (14), മണ്ണടി നേടിയകാല വടക്കേതില്‍ അനിയുടെയും ശ്രീജയുടെയും മകനാണ് അമല്‍ (14) . വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ടതാകാമെന്ന് നിഗമനം. സംസ്ഥാനത്ത് മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ മുന്നറിയിപ്പ് നല്‍കുമ്പോഴാണ് കൊല്ലത്ത് നിന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്.
ഒരാഴ്ച മുന്‍പ് മലപ്പുറം നിലമ്പൂര്‍ നെടുങ്കയത്തും ക്യാംപിൽ പങ്കെടുക്കാൻ പോയ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചിരുന്നു. കരിമ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് എം എസ് എം സ്‌കൂളിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒന്‍പതാം ക്ലാസുകാരി ഫാത്തിമ മുഹ്‌സിന എന്നിവരാണു മരിച്ചത്. കുട്ടികള്‍ ചുഴിയില്‍പ്പെട്ടാണ് അപകടമുണ്ടായത് എന്നാണ് വിലയിരുത്തല്‍.
Missing kids bodies found at kallada River