മിഷൻസ് ഇന്ത്യ ഇന്‍റർനാഷനൽ വാർഷിക റിട്രീറ്റ് ഒക്ടോബർ 4 മുതൽ

ഹൂസ്റ്റൺ: മിഷൻസ് ഇന്ത്യ ഇന്‍റർനാഷനലിന്‍റെ ഹൂസ്റ്റൺ-ഡാലസ് സംയുക്ത വാർഷിക റിട്രീറ്റ് ഒക്ടോബർ 4, 5, 6 തീയതികളിൽ ടെക്സസിലെ പാലസ്റ്റൈൻ ലേക്ക് വ്യൂ കോൺഫറൻസ് സെന്‍ററിൽ (Lakeview Methodist Conference Center,400 Private Road -6036, Palestine,Texas 75081) സംഘടിപ്പിക്കുന്നു. റിട്രീറ്റിന്‍റെ വിവിധ യോഗങ്ങളിൽ മിഷൻസ് ഇന്ത്യ പ്രസിഡന്‍റ് ജോർജ് ചെറിയാൻ, ഭാര്യ സൂസൻ ജോർജ്, യൂത്ത് ഫോർ മിഷൻസിന്‍റെ നേതൃത്വം വഹിക്കുന്ന മകൻ ചെറി ജോർജ് എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.

മിഷൻസ് ഇന്ത്യ യൂത്ത് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി റജിസ്ട്രേഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: പി.വി.ജോൺ (Dallas)214 642 9108, പി.ഐ.വർഗീസ് (Houston)832 439 5559, ജോൺ കുരുവിള(Houston)281 615 7603.