കാലിഫോര്‍ണിയയില്‍ മലയാളി ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്; തോക്ക് കണ്ടെത്തി, കുട്ടികളുടെ മരണത്തില്‍ ദുരൂഹത

കാലിഫോര്‍ണിയ: ഇന്നലെയാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സാൻമാറ്റെയോയിൽ മലയാളി കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ, പട്ടത്താനം, വികാസ് നഗർ ഡോ. ജി. ഹെൻട്രിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്ററില്‍ നിന്ന് വിഷവാതകം ചോര്‍ന്നതാകാം മരണകാരണം എന്നതായിരുന്നു ആദ്യം ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സാന്‍മാറ്റെ പൊലിസ് പുറത്തുവിട്ടിരിക്കുന്നത്. 

ആനന്ദ് സുജിത്തിന്റെയും ഭാര്യ ആലീസ് പ്രിയങ്കയുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീട്ടിലെ ബാത്ത്റൂമിലായിരുന്നു. ഇരുവരുടെയും ദേഹത്ത് വെടിയേറ്റ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. 9 എംഎം പിസ്റ്റളും തിരകളും ബാത്ത്റൂമില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കിടപ്പുമുറിയിലാണ് രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ മരണകാരണം വ്യക്തമായിട്ടില്ല. ഇതില്‍ അമേരിക്കന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഭർത്താവ് മക്കളേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കുകയായിരുന്നു എന്ന് അമേരിക്കയിലെ ഫോക്സ് ടിവി ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗൂഗിളിൽ ജോലി ചെയ്തിരുന്ന സുജിത് കുറച്ചുനാളുകൾക്ക് മുമ്പാണ് രാജി വച്ച് പുതിയ സ്റ്റാർട്അപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഇവർ ഏതാണ്ട് 7 വർഷമായി അമേരിക്കയിൽ ജീവിതം തുടങ്ങിയിട്ട്.

12ന്  രാവിലെ ഒൻപതു മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. പ്രിയങ്കയുടെ അമ്മ ജൂലിയറ്റ് ഇവർക്കൊപ്പം അമേരിക്കയിലുണ്ടായിരുന്നു. 11ാം തീയതിയാണ് അവർ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. അവർ 12 ന് പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങി മകളുമായി സംസാരിച്ചിരുന്നു. വീട്ടിലെത്തിയ ശേഷം വാട്സാപ്പ് മെസേജ് അയച്ചെങ്കിലും സ്വീകരിച്ചതായി കണ്ടില്ല. തുടർന്ന് അമേരിക്കയിലുള്ള ബന്ധുവിനെ വിവരം അറിയിക്കുകയും അയാളുടെ സ്നേഹിതൻ ഉടൻ സംഭവം നടന്ന വീട്ടിൽ എത്തുകയുമായിരുന്നു. സംശയം തോന്നിയ അയാൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോൾ നാലു പേരേയും മരിച്ചനിലയിലാണ് കണ്ടെത്തിയത് എന്ന് പറയപ്പെടുന്നു. കൊല്ലം കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗറിന്റേയും ജൂലിയറ്റിൻ്റേയും ഏക മകളാണ് ആലീസ് പ്രിയങ്ക.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; 

തിങ്കളാഴ്ച രാവിലെ 9.13നാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തുന്നത്. കോളിങ് ബെല്‍ മുഴക്കിയിട്ടും അകത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പിന്നീട് വീടിന് ചുറ്റും പരിശോധന നടത്തി. പരിശോധനയില്‍ ആരെങ്കിലും പുറത്തുനിന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്നതിന്റെ സൂചനകള്‍ കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ വീടിന്റെ ഒരു ജനല്‍ തുറന്നിരിക്കുന്നതായി കണ്ടെത്തി. അതിലൂടെ പൊലീസ് ഉദ്യോഗസ്ഥര്‍ വീടിന് ഉള്ളിലേക്ക് കയറിയപ്പോഴാണ് രണ്ട് കുട്ടികളടക്കം നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

രണ്ട് കുട്ടികളെ വീടിന്റെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ കുളിമുറിക്കുള്ളിലാണ് സുജിത്തിന്റെയും ആലിസിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് വെടിയേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു. 9 എംഎം തോക്കും തിരകളും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ മരണം എങ്ങനെ സംഭവിച്ചു എന്നതില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഏറ്റെടുത്തതായും സാന്‍മാറ്റെ പൊലീസ് അറിയിച്ചു. 

UPDATE (2/13/24 at 1:15pm): SMPD Continues Death Investigation of Four People

San Mateo, CA – On Monday, February 12, 2024, at 9:13 a.m., San Mateo Police officers were dispatched to the 4100 block of Alameda de las Pulgas on the report of a welfare check. After arriving officers were met with no response, they searched the perimeter of the home and did not see any signs of forced entry into the house. Finding an unlocked window, officers entered the home and located four people dead; 1 adult male, 1 adult female, and two children.

Tragically, the two children were found deceased inside a bedroom. Their cause of death is still under investigation. The male and female were located deceased from gunshot wounds inside a bathroom. A 9mm pistol and a loaded magazine were also found in the bathroom. 

Our Criminal Investigation Bureau (CIB) took over the investigation and responded to the scene. The San Mateo County Crime Lab arrived and assisted our officers with evidence collection. The San Mateo County Coroner took custody of the four bodies and are working to positively identify each person and notify next of kin. 

Based on the information we have at this time, this appears to be an isolated incident with no danger to the public as we are confident the person responsible was located within the home. This investigation continues as detectives work to gather evidence, speak to witnesses and family members, and determine a possible motive.

More Stories from this section

family-dental
witywide