എം.കെ. രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞു : നാല് കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍ : മാടായി കോളേജിലെ നിയമനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നാല് കോണ്‍ഗ്രസ് നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തു. കെ.പി. ശശി, ശശിധരന്‍ കാപ്പാടന്‍, സതീഷ് കുമാര്‍, വരുണ്‍ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. എന്നാല്‍ ഡിസിസി നടപടിയില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

എം.കെ.രാഘവന്‍ ചെയര്‍മാനായ കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എംപിയെ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇന്നലെ അഭിമുഖം നടക്കുന്നതിനിടെ കോളേജിലേക്ക് എത്തിയ രാഘവനെ കവാടത്തില്‍ തടയുകയായിരുന്നു. വിഷയത്തില്‍ രാഘവന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide