ചണ്ഡീഗഡ്: ഹരിയാന എന്‍ഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സഖ്യകക്ഷികളായ ബിജെപിയും ജനനായക് പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അഞ്ചോളം ജെജെപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചനയുണ്ട്.
കര്‍ണാളില്‍ നിന്നും ഖട്ടര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം. 90 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപിക്ക് 40 സീറ്റുകളാണ് ഉള്ളത്. അതിനാല്‍ സ്വതന്ത്ര എംഎല്‍എമാരെ ഒപ്പം നിര്‍ത്തി ഭരിക്കാനാണ് ബിജെപിയുടെ തീരുമാനം.
ഖട്ടറിനു പകരം കുരുക്ഷേത്രയില്‍ നിന്നുള്ള എം.പി. നായബ് സിങ് സൈനിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കുന്നു. സീറ്റ് വിഭജനമാണ് തർക്കത്തിന് കാരണം. ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കാൻ ബിജെപി തയ്യാറല്ല. ഹിസാറിലെ സിറ്റിങ് എം.പി. ബ്രിജേന്ദ്ര സിങ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.