കോഴിക്കോട് വൈദ്യുതി നിലച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി

കോഴിക്കോട്: വൈദ്യുതി മുടങ്ങി തുടർന്ന് കെഎസ്ഇബി ഓഫീസിനി നേരെ ആക്രമണമെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു സംഘം ഓഫിസ് ആക്രമിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. ഒരു സംഘം ആളുകളെത്തി സ്ഥാപനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് പരാതി. ആക്രമണവുമായി ബന്ധപ്പെട്ട് സെക്ഷൻ ഓഫീസ് ജീവനക്കാരാണ് പൊലീസിൽ പരാതി നൽകിയത്.

ആക്രമികൾ ഓഫീസിന്റെ ബോർഡ് തകർത്തുവെന്നും പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് വൈദ്യുത തടസം സംഭവിക്കുന്നത് ജീവനക്കാരുടെ അനാസ്ഥ മൂലമെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ട്രാൻസ്ഫോർമറുകൾ ഓഫാക്കിയതെന്നാണ് ജീവനക്കാ ർഅറിയിച്ചു. വൈദ്യുതിയുടെ അമിത ഉപഭോഗം മൂലമാണ് ഇത്തരത്തിൽ ചെയ്തതെന്നും ജീവനക്കാർ അറിയിച്ചു.

mob attack kesb office in kozhikode

More Stories from this section

family-dental
witywide