കാണാതായ മോഡൽ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഗുണ്ടാനേതാവായ കാമുകനെ കൊന്ന കേസിലെ പ്രതി

മുംബൈ: ഗുണ്ടാനേതാവായ കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ മോഡലുമായ ദിവ്യ പഹൂജ കൊല്ലപ്പെട്ട നിലയിൽ. ഗുരുഗ്രാം സ്വദേശിയായി ദിവ്യ(27)യെ ഹോട്ടലിൽ വെടിയേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതക കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് ദിവ്യയുടെ മരണം.

സുഹൃത്ത് അഭിജിത്ത് സിംഗ് ഗുരുഗ്രാമിലെ ഹോട്ടലിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൊലപാതക ശേഷം മൃതദേഹം സഹായികളോടൊപ്പം മുറിയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ മൃതദേഹവും പ്രതികളേയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ജനുവരി 22നാണ് ദിവ്യ പഹൂജ ഡൽ‍ഹിയിലെ വ്യവസായിലും ​ഗുരു​ഗ്രാമിലെ ഹോട്ടൽ ഉടമയുമായ അഭിജിത് സിങിനും മറ്റ് രണ്ട് പേര്‍ക്കൊപ്പം ഹോട്ടലിലെത്തി മുറിയെടുത്തത്. 111ാം നമ്പര്‍ മുറിയിലേക്ക് പോയപ്പോഴും അഭിജിത് ഒപ്പമുണ്ടായിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ദിവ്യ പഹൂജയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ നിലത്തിട്ട് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അഭിജിത് സിംഗ് ആണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹോട്ടലില്‍ നിന്ന് മാറ്റാന്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയും അഭിജിത് നല്‍കിയിരുന്നു.

More Stories from this section

family-dental
witywide