മുംബൈ: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അംബേദ്ക്കറുടെ ഭരണഘടനയാണ് കശ്മീരിൽ നടപ്പിലാക്കുക.
പാകിസ്ഥാൻ അജൻഡ നടപ്പിലാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ല. കശ്മീരിനെതിരെ ഗൂഢാലോചന നടത്തുകയാണ് കോൺഗ്രസും നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സംവരണ വിരുദ്ധ നയങ്ങൾ നടപ്പിലാക്കിയവരാണ്. ഒബിസി, ഗോത്രവർഗ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ നയങ്ങൾ.
പട്ടികജാതി, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങൾ കൈവരിച്ച പുരോഗതി കോൺഗ്രസിന് സഹിക്കാനാകുന്നില്ലെന്നും മോദി പറഞ്ഞു. ജാതികൾക്കിടയിൽ സംഘർഷം ആളിക്കത്തിക്കാനും സമുദായങ്ങളുടെ വികസനം തകർക്കാനുമുള്ള കോൺഗ്രസിന്റെ തന്ത്രത്തിന്റെ ഭാഗമാണിന്നും മോദി പറഞ്ഞു.
മഹാ അഘാഡിയുടെ വാഹനത്തിൽ ചക്രങ്ങളോ ബ്രേക്കുകളോ ഇല്ല. ഡ്രൈവറുടെ സീറ്റിൽ ആരൊക്കെ ഇരിക്കും എന്നതിനെ ചൊല്ലി തർക്കമുണ്ട്. അതിനിടയിൽ, എല്ലാ ദിശകളിൽ നിന്നും വ്യത്യസ്ത ഹോണുകൾ കേൾക്കാമെന്നും മോദി പരിഹസിച്ചു.
Modi attacks Congress in Maharashtra election rally