ചരിത്രത്തിലേക്ക് ചുവടുവെച്ച് മോദി യുക്രെയിനില്‍, സ്വീകരിക്കാന്‍ കാത്തുനിന്ന് ഇന്ത്യന്‍ സമൂഹവും

പോളണ്ട് സന്ദര്‍ശനത്തിന് പിന്നാലെ യുക്രെയിനിലേക്ക് ചരിത്രപരമായ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളണ്ടില്‍ നിന്ന് കൈവ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് അദ്ദേഹം വന്നിറങ്ങിയത്. യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി മാരിന്‍സ്‌കി കൊട്ടാരത്തില്‍വെച്ച് മോദി കൂടിക്കാഴ്ച നടത്തും.

ഇന്ന് രാവിലെ തന്നെ കൈവിലെത്തിയെന്നും ഇന്ത്യന്‍ സമൂഹം വളരെ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയതെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. കീവ് സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി ഹോട്ടലിലേക്ക് പോയി. അവിടെയാണ് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കാത്തുനിന്നത്.

1991ല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് യുക്രെയിന്‍ സ്വതന്ത്രമായതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ ഇതുവരെ നിഷ്പക്ഷ നിലപാടാണ് പുലര്‍ത്തിയിരുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് അനിവാര്യവും ക്രിയാത്മകവുമായ പങ്ക് വഹിക്കാനാകുമെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞു. യുക്രെയിനില്‍ സമാധാനമ പുലരാന്‍ സാധ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സന്ദര്‍ശനം.

More Stories from this section

family-dental
witywide