‘പൈതൃകം കാത്തുസൂക്ഷിക്കാത്ത ഒരു രാജ്യത്തിന് അതിന്റെ ഭാവിയും നഷ്ടപ്പെടും’, സബര്‍മതി ആശ്രമ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മോദി

അഹമ്മദാബാദ്: പൈതൃകം കാത്തുസൂക്ഷിക്കാത്ത ഒരു രാജ്യത്തിന് അതിന്റെ ഭാവിയും നഷ്ടപ്പെടും, ബാപ്പുവിന്റെ സബര്‍മതി ആശ്രമം രാജ്യത്തിന്റെ മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിയുടെയും പൈതൃകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സബര്‍മതിയില്‍ 1,200 കോടി രൂപയുടെ ഗാന്ധി ആശ്രമ സ്മാരക പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മുന്‍ സര്‍ക്കാരുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും, പൈതൃകം കാത്തുസൂക്ഷിക്കാത്ത രാജ്യത്തിന് ഭാവിയും നഷ്ടമാകുമെന്നും മോദി പറഞ്ഞു. മാത്രമല്ല, ഇന്ന്, ഗാന്ധിയുടെ ദര്‍ശനം നമ്മുടെ രാജ്യത്തിന് ശോഭനമായ ഭാവിക്കായി വ്യക്തമായ ദിശാബോധം നല്‍കുന്നുവെന്നും മോദി വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം എല്ലായ്‌പ്പോഴും സമാനതകളില്ലാത്ത ഊര്‍ജ്ജത്തിന്റെ കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Modi inaugurated the Sabarmati Ashram redevelopment project

More Stories from this section

family-dental
witywide