കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മോദി ഭൂട്ടാനിലേക്ക് പറന്നു

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭൂട്ടാനിലേക്ക് പുറപ്പെട്ടു. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. വ്യാഴാഴ്ച പുറപ്പെടാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളില്‍ താന്‍ പങ്കെടുക്കുമെന്ന് മോദി എക്സില്‍ കുറിച്ചു.

അതേസമയം, ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടത്. മോദിയും അമിത്ഷായും അടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യത്തിലെ പ്രതിപക്ഷ നേതാക്കളുമടക്കം കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി 9 മണിയോടെയാണ് ഇഡി സംഘം കെജ്രിവാളിനെ അറസ്റ്റുചെയ്തത്. രാജ്യ തലസ്ഥാനത്ത് ആംആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം കനക്കുന്നതിനിടെ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കുകയാണ് ഇതോടെ കെജ്രിവാള്‍.

More Stories from this section

family-dental
witywide