‘ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാന്‍ അവസരം കിട്ടി’, മോദിക്ക് കോണ്‍ഗ്രസ് വക ട്രോള്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയും ജി 7 ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തിയതില്‍ മോദിയെ ട്രോളി കോണ്‍ഗ്രസ് കേരളാ ഘടകം. ‘ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാന്‍ അവസരംകിട്ടിയെന്നാണ് ഇരുവരുമുള്ള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസിന്റെ പരിഹാസം.

തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവനയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് ട്രോളുമായി എത്തിയത്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. അമ്മയുടെ മരണ ശേഷമാണ് തന്റെ ജനനം ജൈവീകമായിരുന്നില്ലെന്ന് മനസിലായതെന്നും പിന്നീടുള്ള അനുഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ താന്‍ ദൈവത്താല്‍ അയച്ചതാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും മോദി അവകാശപ്പെട്ടിരുന്നു. മാത്രമല്ല ഈ ശക്തി തന്റെ ശരീരത്തില്‍ നിന്നല്ല, ദൈവം തന്നതാണെന്നും മോദി തട്ടിവിട്ടിരുന്നു.

മോദിയുടെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വിവിധ കോണുകളില്‍ നിന്നുള്ള പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു. മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. ഇന്ത്യയിലെ അതിസമ്പന്നരായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോദിയെ ദൈവം അയച്ചതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. കര്‍ഷകരെയും തൊഴിലാളികളെയും സേവിക്കാനല്ല മോദിയെ ദൈവം അയച്ചതെന്നും അദാനിയെയും അംബാനിയെയും സഹായിക്കാനാണ് പരമാത്മാവ് മോദിയെ അയച്ചതെന്നും രാഹുല്‍ പറഞ്ഞിരുന്നു. കൂടാതെ, പരമാത്മാവാണ് അയച്ചതെങ്കില്‍ മോദി പാവപ്പെട്ടവരെയും കര്‍ഷകരെയും സഹായിക്കുമായിരുന്നെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

രാഹുലിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേരളാഘടകവും മോദിയുടെ സ്വയം ദൈവദൂതനെന്ന പരാമര്‍ശത്തെ ട്രോളി എത്തിയത്.

More Stories from this section

family-dental
witywide