ന്യൂഡല്‍ഹി: വഷളായ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് മാഗസിനായ ന്യൂസ് വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷ പങ്കുവെച്ചു. നയതന്ത്രതലത്തിലും സൈനികതലത്തിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ട് നമ്മുടെ അതിര്‍ത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കാനും അത് നിലനിര്‍ത്താനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം മുഴുവന്‍ മേഖലയ്ക്കും ലോകത്തിനും പ്രധാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, പോസിറ്റീവും ക്രിയാത്മകവും വഴി അതിര്‍ത്തികളില്‍ സമാധാനവും പുനഃസ്ഥാപിക്കാനും നിലനിര്‍ത്താനും ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
‘നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം നമുക്ക് പിന്നില്‍ നിര്‍ത്താന്‍ നമ്മുടെ അതിര്‍ത്തികളിലെ ദീര്‍ഘകാല സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്റെ വിശ്വാസം’ എന്ന് അദ്ദേഹം വ്യക്തമാക്കി.