ബജറ്റിൽ പോര്! കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാളാണ് റിയാസെന്ന് സുരേന്ദ്രൻ; മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്ന് റിയാസ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് 2024 ന് പിന്നാലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിൽ വാക് പോര്. കേന്ദ്ര ബജറ്റിനെ വിമർശിച്ചതിന് സുരേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിന് അതേനാണയത്തിൽ തിരിച്ചടിച്ച് റിയാസ് രംഗത്തെത്തിയതോടെ വാക് പോര് കനക്കുകയാണ്. കേരളം വേറൊരു രാജ്യമായി കാണാൻ ആഗ്രഹിക്കുന്ന ആളാണ് മുഹമ്മദ് റിയാസ് എന്നായിരുന്നു വാർത്താ സമ്മേളനത്തിനിടെ സുരേന്ദ്രൻ പറഞ്ഞത്.

സുരേന്ദ്രന്‍റെ പരാമർശത്തിന് മറുപടിയുമായി പിന്നാലെ റിയാസും രംഗത്തെത്തി. മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം. കേരളത്തിന്‌ വേണ്ടി വകയിരുത്തുകയല്ല, കേരളത്തെ വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നുമാണ് ആദ്യം റിയാസ് അഭിപ്രായപ്പെട്ടത്.

More Stories from this section

family-dental
witywide